ആഘോഷമായി കെ.ഡി.എ കോഴിക്കോട് ഫെസ്റ്റ്
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ ‘കോഴിക്കോട് ഫെസ്റ്റ്’ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ (കെ.ഡി.എ) കുവൈത്ത് 13ാം വാർഷികാഘോഷം ‘മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗഫൂർ മൂടാടി നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ) നടന്ന പരിപാടി ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിജിൻരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ കാപ്പുങ്കര അസോസിയേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മെഡെക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് ആൻഡ് സി.ഇ.ഒ പി.വി. മുഹമ്മദലി, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്ത് എന്നിവർ സംസാരിച്ചു. മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത് മഹിളാവേദി പ്രവർത്തനങ്ങൾ വിശദീകരിച്ചു. അസോസിയേഷൻ രക്ഷാധികാരി ആർ.ബി. പ്രമോദ്, മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ട്രഷറർ അഞ്ജന രജീഷ്, ബാലവേദി പ്രസിഡന്റ് ശലഭ പ്രിയേഷ് എന്നിവർ സന്നിഹിതരായി.
സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സലീം കൊമ്മേരി, കെ.പി. സുരേഷ്, ഷാഫി കൊല്ലം എന്നിവരെ ഫാ. ഡേവിസ് ചിറമേൽ അസോസിയേഷന്റെ ഉപഹാരം നൽകി ആദരിച്ചു. സുവനീർ കൺവീനർ അനിൽ കുമാർ മൂടാടി വി. മുഹമ്മദലിക്കു നൽകി പ്രകാശനം ചെയ്തു.
മെഡെക്സ് മെഡിക്കൽ കെയറിനുള്ള ഉപഹാരം അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ്, വി.പി. മുഹമ്മദലിക്ക് കൈമാറി. മറ്റ് ഉപഹാരങ്ങൾ ജനറൽ സെക്രട്ടറി ഫൈസൽ കാപ്പുങ്കര, രക്ഷാധികാരി ആർ.ബി. പ്രമോദ് എന്നിവർ കൈമാറി. കലാപരിപാടികൾ, സിനിമ പിന്നണി ഗായകരായ ജ്യോത്സ്ന, സിയാഉൽ ഹഖ്, ലക്ഷ്മി ജയൻ എന്നിവരുടെ ഗാനമേളയും നടന്നു. ജനറൽ കൺവീനർ കെ. ഷൈജിത്ത് സ്വാഗവും ട്രഷറർ പി.വി. വിനീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

