കെ.ഡി.എ വിദ്യാഭ്യാസ അവാർഡ്
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് (കെ.ഡി.എ) 2023-24 വർഷത്തെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയനവർഷത്തെ 10,12 ക്ലാസ് പൊതുപരീക്ഷയിൽ അംഗങ്ങളുടെ മക്കളിൽ 80 ശതമാനവും കൂടുതലും മാർക്ക് നേടിയവരെയാണ് അവാർഡ് നൽകി ആദരിക്കുക.
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി സഹിതം സെപ്റ്റംബർ 25ന് മുമ്പ് ഏരിയ പ്രസിഡന്റുമാർ മുഖേനയോ kozhikodeassociationkuwait@gmail.com എന്ന വിലാസത്തിലോ അയക്കണം. അസോസിയേഷൻ അംഗത്വ നമ്പർ, മൊബൈൽ നമ്പർ എന്നിയും നൽകണം. ഓണം-ഈദ് ആഘോഷദിനമായ ഒക്ടോബർ 18ന് അവാർഡുകൾ വിതരണം ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

