ഫായിസിന് കെ.സി.എം.എ സ്വീകരണം
text_fieldsകെ.സി.എം.എ അംഗങ്ങൾ ഫായിസ് അഷ്റഫ് അലിക്കൊപ്പം
കുവൈത്ത് സിറ്റി: സൈക്കിളിൽ യാത്രചെയ്യുന്ന ഫായിസ് അഷ്റഫ് അലിക്ക് കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ സ്വീകരണം നൽകി. ഫർവാനിയ ബദർ അൽസമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.സി.എം.എ വൈസ് പ്രസിഡന്റ് മുനീർ തിരുവങ്ങൂർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അസീസ് ദല്ലാഹ് ഉദ്ഘാടനം നിർവഹിച്ചു. ഫായിസിന് മെമന്റോയും ഉപഹാരവും കൈമാറി. മറുപടി പ്രസംഗത്തിൽ ഫായിസ് യാത്രാ അനുഭവം പങ്കുവെക്കുകയും കെ.സി.എം.എയോടുള്ള നന്ദിയും അറിയിച്ചു. സുൽഫിക്കർ തിരുവങ്ങൂർ, ഹമീദ് കുനിയിൽ, മെഹബൂബ് നടമ്മൽ, ഗഫൂർ നൂർമഹൽ, സിറാജ് പൂക്കാട്, ഹിദാസ് തൊണ്ടിയിൽ, സജ്ബീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി യാസിർ കാപ്പാട് സ്വാഗതവും ട്രഷറർ അഷ്റഫ് കേളോത്ത് നന്ദിയും പറഞ്ഞു.

