കെ.സി.എം.എ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് കൈമാറി
text_fieldsകെ.സി.എം.എ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ (കെ.സി.എം.എ) സോഷ്യൽ സെക്യൂരിറ്റി ഫണ്ട് പി.എൻ.എം. അബ്ദുൽ നാസർ, എം.ടി. മമ്മു, അബ്ദു റസാഖ് എന്നിവർക്ക് കൈമാറി.
പ്രസിഡന്റ് എ.വി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. തെക്കേപ്പുറത്തെ ചാരിറ്റി സംഘടനകളായ ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ്, യത്തീം ഫണ്ട്, ഗ്ലോബൽ തെക്കേപ്പുറം പഠനവീട് പദ്ധതിയുടെ പ്രതിനിധികളും പങ്കെടുത്തു. മുൻ പ്രസിഡന്റ് ഒ.ജി. ഉസ്മാൻ സ്വാഗതവും മുൻ ട്രഷറർ ഇ.വി. അയ്യൂബ് തമീം നന്ദിയും പറഞ്ഞു. പ്രവാസജീവിതം അവസാനിച്ച് നാട്ടിൽ ജീവിതം നയിക്കുന്നവർക്ക് ആശ്വാസമേകുന്നതിന് കെ.സി.എം.എ നടപ്പിലാക്കിയ പദ്ധതിയാണ് സോഷ്യൽ സെക്യൂരിറ്റി ഫണ്ട്.