ആഘോഷവും ആദരവുമായി കെ.സി.എം.എ ഈദ് മിലൻ
text_fieldsനാലു പതിറ്റാണ്ടായി കുവൈത്തിൽ പ്രവാസിയായവരെ കെ.സി.എം.എ ആദരിച്ചപ്പോൾ
കുവൈത്ത് സിറ്റി: കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ (കെ.സി.എം.എ) ഈദ് മിലൻ പരിപാടി കാൾട്ടൺ ടവർ ഹോട്ടലിൽ ലുലു ഗ്രൂപ് കൺട്രി ഹെഡ് മുഹമ്മദ് ഹാരിസ് ഉദ്ഘാടനം ചെയ്തു.
മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ മുഖ്യാതിഥിയായി. വ്യവസായി ഷബീർ മുണ്ടോളി സംസാരിച്ചു. ഖുർആൻ ക്വിസ്, ഇസ്ലാമിക് ചോദ്യോത്തരം, മൈലാഞ്ചിയിടൽ തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു.
മൈലാഞ്ചിയിടൽ വിജയിക്ക് മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത സ്വർണനാണയം സമ്മാനിച്ചു. നാലു പതിറ്റാണ്ടായി കുവൈത്തിൽ പ്രവാസിയായ കെ.വി. അഹ്മദ് കോയ, വി. അബ്ദുൽ കലാം, എ.വി. ഷംസുദ്ദീൻ, എൻ.വി. അബ്ദുൽ ലത്തീഫ്, കെ.വി. ഉമ്മർ കോയ, ഇ.കെ. അബ്ദു റസാഖ്, സി.ഇ.വി. ഉസ്മാൻ കോയ എന്നിവരെ ചടങ്ങിൽ അഫ്സൽ ഖാൻ, ഷബീർ മുണ്ടോളി എന്നിവർ ചേർന്ന് ആദരിച്ചു.
കെ.സി.എം.എ ഈദ് മിലൻ പരിപാടിയിൽ അംഗങ്ങൾ

