കെ.സി.എം.എ വിദ്യാഭ്യാസ അവാർഡ് കൈമാറ്റവും ആദരവും
text_fieldsകെ.സി.എം.എ വിദ്യാഭ്യാസ അവാർഡ് കൈമാറ്റ ചടങ്ങ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ചേമഞ്ചേരി മുസ്‌ലിം അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ആദരവ് സംഘടിപ്പിച്ചു. കാപ്പാട് സ്നേഹതീരം ഹാളിൽ ചടങ്ങ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. അസീസ് ദല്ല അധ്യക്ഷത വഹിച്ചു.
സുൽഫിക്കർ എം.പി മുഖ്യപ്രഭാഷണവും അഡ്വ. ടി.പി. ജലീൽ വിദ്യാർത്ഥികൾക്കായി പ്രചോദനാത്മക പ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് മുനീർ തിരുവങ്ങൂർ, അബൂബക്കർ കാപ്പാട്, അനസ് പൂക്കാട്,ബഷീർ കനിവ്, മെമ്പർമാരായ ഷഹജ, ബൽക്കീസ് എന്നിവർ ആശംസകൾ നേർന്നു.
ഹൈകോർട്ട് അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി തെരഞ്ഞെടുത്ത അഡ്വ.മുഹമ്മദ് ഷാഫി, ഹിമാലയത്തിലെ മാനസ്സ്യു മലനിരകൾ താണ്ടിയ ഹൈബൽ, സിഹാം, ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ് ജേതാവ് ഹസ്ബിന, ധീരത അവാർഡ് നേടിയ ആരോൺ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഗഫൂർ നൂർമഹൽ, സാഹിർ വരിക്കോളി,സുബൈർ നൂർമഹൽ,കുനിയിൽ ഹമീദ്, സിറാജ് തിരുവങ്ങൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സജ്‌ബീർ അലി സ്വാഗതവും കബീർ കാപ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

