Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.സി.സി കുവൈത്ത് റീജ്യൻ നേതൃസംഗമവും സെമിനാറും
text_fieldsbookmark_border
കെ.സി.സി കുവൈത്ത് റീജ്യൻ നേതൃസംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) കുവൈത്ത് റീജിയൻ നേതൃസംഗമവും ഐക്യൂമിനിക്കൽ സെമിനാറും സംഘടിപ്പിച്ചു. കെ.സി.സി പ്രസിഡന്റ് ഡോ.ഫാ.ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. റവ.അനീഷ് സ്കറിയ, റവ. ജെഫിൻ വർഗീസ്, റവ.ബിബിൻ ജോർജ്ജ്, റവ.സിബി പി.ജെ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
എൻ.ഇ.സി.കെ കോമൺ കൗൺസിൽ അംഗം സജു വി.തോമസ് ആശംസ നേർന്നു. ചടങ്ങിൽ പുതിയ വികാരിമാർക്കുള്ള സ്വീകരണവും നൽകി. ഡിക്കൻ സന്തോഷ് മാത്യു, സെക്രട്ടറി അജോഷ് മാത്യു, ട്രഷറർ സിബു അലക്സ് ചാക്കോ, ഷിജോ തോമസ്, ലിനു സാമുവൽ എന്നിവർ നേതൃത്വം നൽകി.
Next Story

