കെ.സി.സി കുടുംബസംഗമം
text_fieldsകെ.സി.സി കുടുംബസംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് റീജിയൻ കുടുംബസംഗമം നാഷനൽ ഇവാഞ്ചലികൾ ദേവാലയത്തിൽ നടന്നു. കെ.സി.സി പ്രസിഡന്റ് ഡോ. അലക്സിയോസ് മാർ യൗസിയോബസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുവൈത്ത് റീജിയൻ പ്രസിഡന്റ് റവ. ഡോ. ബിജു പാറക്കൽ അധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാർ അത്താനാഷ്യാസ് അനുഗ്രഹപ്രഭാഷണം നടത്തി.
സെക്രട്ടറി അജോഷ് മാത്യു, ട്രഷറർ സിബു അലക്സ് ചാക്കോ, എൻ.ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാൻ, കെ.ടി.എം.സി.സി പ്രസിഡന്റ് വിനോദ് കുര്യൻ, ബെഞ്ചമിൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. വിവിധ സഭകളിൽ നിന്നുള്ള ഗായക സംഘങ്ങളുടെ സംഗീത ശുശ്രൂഷയും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

