കേരള അസോ. കെ.സി. പിള്ള അനുസ്മരണം നാളെ
text_fieldsകുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ. സി. പിള്ള അനുസ്മരണം വെള്ളിയാഴ്ച നടക്കും. അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ഏഴാമത് അനുസ്മരണ പരിപാടിയിൽ ഈ വർഷത്തെ കെ.സി. പിള്ള ഫൗണ്ടേഷൻ അവാർഡ് ജേതാവും കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാനുമായ പി. പ്രസാദ് മുഖ്യപ്രഭാഷണം നിർവഹിക്കും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പഴയകാല നാടക സിനിമാ ഗാനങ്ങളെ കോർത്തിണക്കി കുവൈത്തിലെ പ്രശസ്ത കലാകാരൻ ബിജു തിക്കോടിയുടെ നേതൃത്വത്തിൽ ഗാനസന്ധ്യ ഉണ്ടാവും. വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് ഷാഹിൻ ചിറയിൻകീഴ്, സെക്രട്ടറി പ്രവീൺ നന്തിലത്ത്, ജനറൽ കോഒാഡിനേറ്റർ ശ്രീംലാൽ മുരളി, ജോയൻറ് കോഒാഡിനേറ്റർ ഉണ്ണി താമരാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
