കായംകുളം എൻ.ആർ.ഐ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം
text_fieldsകായംകുളം എൻ.ആർ.ഐ അസോസിയേഷൻ സൂര്യ കൃഷ്ണ മൂർത്തി അനുസ്മരണത്തിൽ ബി.എസ്.പിള്ള സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐ അസോസിയേഷൻ സൂര്യ കൃഷ്ണാമൂർത്തി അനുസ്മരണം സംഘടിപ്പിച്ചു. റിഗ്ഗായിൽ നടന്ന അനുസ്മരണ പരിപാടിയിൽ ബി.എസ്.പിള്ള, ശ്രീകുമാർ, അബ്ദുൽ വഹാബ്, ഖലീൽ, ഗോപാലകൃഷ്ണൻ, രഞ്ജിത്ത്, ഹരിസോമൻ, അൽ ആമീൻ, മധുക്കുട്ടൻ, ബിജു ഖാദർ, അനീഷ്, അരുൺ സോമൻ എന്നിവർ സംസാരിച്ചു.
സൂര്യ കൃഷ്ണാമൂർത്തിയുടെ കലാ-സാംസ്കാരിക സംഭാവനകളും അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകളും ചടങ്ങിൽ പങ്കുവെച്ചു. സൂര്യ കൃഷ്ണാമൂർത്തിയുടെ വിയോഗം കലാ-സാംസ്കാരിക ലോകത്തിന് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കായംകുളം എൻ.ആർ.ഐ ഇരുപതാം വാർഷികാഘോഷ ഭാഗമായി, സൂര്യ കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് ‘അഗ്നി 3’ എന്ന മെഗാ സ്റ്റേജ് ഷോ അബ്ബാസിയ അസ്പയർ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ സൂര്യ കൃഷ്ണാമൂർത്തി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

