കാവ്വായി മുസ് ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ
text_fieldsപി.പി.അൻവർ, നൂറുദ്ദീൻ ഇസ്മാലി, എ.പി. റുവൈസ്
കുവൈത്ത് സിറ്റി: കുവൈത്ത് കാവ്വായി മുസ് ലിം ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും ദജീജ് മെട്രോ കോർപറേറ്റ് ഓഫിസിൽ നടന്നു. എ.പി. അബ്ദുൽ സലാം യോഗം ഉദ്ഘാടനംചെയ്തു. പി. അബ്ദുൽ ജബ്ബാർ അധ്യക്ഷതവഹിച്ചു. കുവൈത്തിൽ 30 വർഷം പ്രവാസജീവിതം പൂര്‍ത്തിയാക്കിയ എ.പി. അബ്ദുൽ സലാം, പി. ജബ്ബാർ, കെ. സുലൈമാൻ, എ. യൂനുസ്, മൊയ്തീൻ കുട്ടി, വി.വി. ഷാഫി എന്നിവരെ യോഗത്തിൽ മെമന്റോ നൽകി ആദരിച്ചു. ഹാഫിസ് അബ്ദുൽ അസീസ് പ്രാർഥന നിർവഹിച്ചു.
കെ. റഹീസ് പ്രവർത്തന റിപ്പോർട്ടും എ.പി. റുവൈസ് സാമ്പത്തിക റിപ്പോർട്ട് വിശദീകരണവും നടത്തി. പി.പി. അൻവർ, കെ. സുലൈമാൻ, മജീദ് ഇ.എം.പി, നൂറുദ്ദീൻ ഇ.എം.പി എന്നിവർ ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികൾ: അൻവർ (പ്രസി), എ.പി അബ്ദുൽ സലാം, ജബ്ബാർ പി (വൈ. പ്രസി), നൂറുദ്ദീൻ ഇസ്മാലി (ജന.സെക്ര), ടി.പി. ഷഫീക്ക്, പി. ഷിഹാബ് (ജോ.സെക്ര), എ.പി. റുവൈസ് (ട്രഷ), കെ. സുലൈമാൻ, മൊയ്തീൻ കുട്ടി, ഹൈദർ ഇ.എം.പി, മജീദ് ഇ.എം.പി, ഹംസ ഇ.എം.പി, ഷറഫ് ഇ.എം.പി, അഷറഫ് പി, കെ. റഹീസ്, എ.പി. അസീസ്, പി.പി. ഫാറൂഖ്, എ. യൂനുസ്, കെ. അബൂബക്കർ (എക്സിക്യൂട്ടിവ് അംഗങ്ങൾ)

