ആഘോഷമായി കാസർകോട്ടുകാരുടെ 'കാസ്രോടോണം'
text_fieldsകാസർകോട് സൗഹൃദക്കൂട്ടത്തിന്റെ ഓണാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: തനത് കാസർകോടൻ ശൈലിയിൽ തിരുവോണ ദിനം ആഘോഷമാക്കി കുവൈത്തിലെ കാസർകോടുകാരുടെ സൗഹൃദക്കൂട്ടം. ബദർ അൽസമ മെഡിക്കൽ സെന്ററിന്റെ ഓഡിറ്റോറിയത്തിൽ ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്നതായിരുന്നു ആഘോഷ പരിപാടികൾ. തനതും രസകരവുമായ കാസർകോട് കളികളായിരുന്നു ആഘോഷത്തിന്റെ ഹൈലൈറ്റ്. ഓണാഘോഷ കമ്മിറ്റി കൺവീനർ ജലീൽ ആരിക്കാടി സ്വാഗതം പറഞ്ഞു.
ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ബദർ അൽസമ ജനറൽ മാനേജർ റസാഖിന് സത്താർ കുന്നിൽ ഉപഹാരം സമ്മാനിച്ചു. ബിജു തിക്കോടി, സ്നേഹ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും പ്രീമ, തൻസ എന്നിവരുടെ നൃത്തച്ചുവടുകളും പരിപാടിയുടെ മാറ്റുകൂട്ടി.
വിവിധ മത്സരങ്ങളും വടംവലിയും നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഖലീൽ അടൂർ, ഇബ്രാഹിം കുന്നിൽ, സലാം കളനാട്, സി.എച്ച്. മുഹമ്മദ് കുൻഹി, സുധൻ ആവിക്കര, മുഹമ്മദ് ആറങ്ങാടി, സി.എച്ച്. ഫൈസൽ, ഫായിസ് ബേക്കൽ, നിസാർ മയ്യള, ഫാറൂഖ് ശർക്കി എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർമാരായ നിധിൻ, സമീയുള്ള, കുത്തബുദ്ദീൻ, സുരേഷ് കൊളവയൽ എന്നിവർ നേതൃത്വം നൽകി. കബീർ മഞ്ഞംപാറ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

