കെ.ഇ.എ സപ്തസംഗീതം സീസൺ- 2 പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ സപ്തസംഗീതം സീസൺ- 2 പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: Kasargod Expatriates Association (കെ.ഇ.എ) സാൽമിയ- ഹവല്ലി ഏരിയ കമ്മിറ്റി സംഘടിക്കുന്ന സപ്തസംഗീതം സീസൺ- 2 പോസ്റ്റർ പ്രകാശനം ചെയ്തു. പോസ്റ്റർ ഏരിയ പ്രസിഡന്റ് മുഹമ്മദ് ഹദ്ദാദ് കൺവീനർ ഹസ്സൻ ബല്ലക്ക് നൽകി പ്രകാശനം ചെയ്തു.
കെ.ഇ.എ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, പ്രശാന്ത് നെല്ലിക്കാട്ട്, ഖുതുബുദീൻ, സമദ് കോട്ടോടി, അബ്ദുല്ല കടവത്ത്, poster publication in kuwaitസി.എച്ച്. ഫൈസൽ, ഫാറൂഖ് ശർക്കി, യൂസഫ് കൊത്തിക്കാൽ, ഷഹീദ് പാട്ടില്ലത്ത്, സത്താർ കൊളവയൽ, എസ്.എം. ഹമീദ്,സിദ്ദീഖ് ശർക്കി, കബീർ ഓർച്ച എന്നിവർ സംബന്ധിച്ചു.ഏപ്രിൽ 18ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ സ്കൂളിലാണ് പരിപാടി. ഗാനമേള, കോൽക്കളി, കൈമുട്ടി പാട്ട്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും.
പ്രോഗ്രാം ചെയർമാൻ പി.എ. നാസർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഫായിസ് ബേക്കൽ സ്വാഗതവും, സെക്രട്ടറി ഫർഹാൻ യൂസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

