കർമ കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsകർമ കുവൈത്ത് മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കാസർകോഡിന്റെ പ്രാദേശിക കൂട്ടായ്മ്മയായ കർമ കുവൈത്ത് മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23 രാവിലെ ആറു മുതൽ ഒന്നു വരെ മെട്രോ മെഡിക്കൽ കെയർ ഫർവാനിയയിലാണ് ക്യാമ്പ്. ഇ.എൻ.ടി, ഒഫ്താൽമോളജി, ഡെന്റൽ, ജനറൽ മെഡിസിൻ, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, രക്തസമ്മർദ പരിശോധന എന്നീ പരിശോധനകളും ഡോക്ടറുടെ കുറിപ്പടി പ്രകാരം ഇസിജി, എക്സ്-റേ എന്നിവക്കും സൗകര്യം ഉണ്ടാകും. ഡോക്ടറുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 67603416,65558861,66840333,66724019. 9786 1393, 6779 2607എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 20. മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം മെട്രോ ഹോസ്പിറ്റൽ ഫർവാനിയിൽ നടന്നു. ചടങ്ങിൽ കർമ ഭരണസമിതി അംഗങ്ങളും ഉപദേശ സമിതി അംഗങ്ങളും കർമ നേതാവ് ബാലകൃഷ്ണൻ ഉദുമ, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, മാനേജർ ഫൈസൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

