Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ർ​മ പു​ര​സ്‌​കാ​രം...

ക​ർ​മ പു​ര​സ്‌​കാ​രം എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​ക്ക് സമ്മാനിച്ചു

text_fields
bookmark_border
ക​ർ​മ പു​ര​സ്‌​കാ​രം
cancel
camera_alt

ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്‌​കാ​രം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​ക്ക് സമ്മാനിക്കുന്നു

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്‌​കാ​രം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​ക്ക് കൈ​മാ​റി. ഒ.​സി.​എ​സ് കു​വൈ​ത്ത് സി.​എ​ഫ്.​ഒ ഷാ​ജി ജോ​ബി പു​ര​സ്കാ​രം കൈ​മാ​റി. സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സീ​നി​യ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പു​ര​സ്‌​കാ​ര സ​ന്ധ്യ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി​പി​ൻ മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​ക​ച്ച പാ​ർ​ല​മെ​ന്റേ​റി​യ​നു​ള്ള പ്ര​ഥ​മ ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, സാ​മു​വ​ൽ ചാ​ക്കോ, ബി.​എ​സ്. പി​ള്ള, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട, ബി​നു ചെ​മ്പാ​ല​യം, രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, മാ​ത്യു ചെ​ന്നി​ത്ത​ല, ഷി​ബു ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ബി​ജി പ​ള്ളി​ക്ക​ൽ, ക​ലേ​ഷ് ബി. ​പി​ള്ള, ജോ​ൺ വ​ർ​ഗീ​സ്, ജോ​ൺ​സി സാ​മു​വേ​ൽ, ഹ​രി പ​ത്തി​യൂ​ർ, കു​ര്യ​ൻ തോ​മ​സ്, സാ​ബു തോ​മ​സ്, സാ​ബു കൊ​ച്ചു​കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റും ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റു​മാ​യ മ​നോ​ജ് റോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsKarma awards
News Summary - karma award
Next Story