കർമ പുരസ്കാര സമർപ്പണം ഇന്ന്
text_fieldsവിമാനത്താവളത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ഒ.ഐ.സി.സി കുവൈത്ത് അംഗങ്ങൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണക്കായി ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡർ കെ. കരുണാകരൻ കർമ പുരസ്കാര സമർപ്പണം വെള്ളിയാഴ്ച. എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കാണ് ഈ വർഷത്തെ പുരസ്കാരം. പരിപാടിയിൽ പങ്കെടുക്കാൻ എം.പി കുവൈത്തിൽ എത്തി. വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി (സീനിയർ) സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കർമ പുരസ്കാരം സമ്മാനിക്കും. കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യും. ഗാനമേള, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 67068720 /65558404/97806973.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

