Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമഹ്ബൂലയിലും...

മഹ്ബൂലയിലും ഫർഫാനിയയിലും കറക് മക്കാനി പുതിയ ഔട്ട്‍ലറ്റുകൾ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
മഹ്ബൂലയിലും ഫർഫാനിയയിലും കറക് മക്കാനി പുതിയ ഔട്ട്‍ലറ്റുകൾ പ്രവർത്തനം ആരംഭിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലും ജി.സി.സിയിലും ജനങ്ങളുടെ പ്രിയ സഥാപനമായ കറക് മക്കാനിയുടെ പുതിയ ഔട്ട്‍ലറ്റ്കൾ മഹ്ബൂലയിലും ഫർവാനിയയിലും പ്രവർത്തനം ആരംഭിച്ചു. മഹ്ബൂല ബ്ലോക്ക് രണ്ടിൽ അഡ്രസ് സ്റ്റൈലിന്

സമീപവും, ഫർവാനിയയിൽ മെട്രോ മെഡിക്കൽ കെയറിന് സമീപവുമാണ് പുതിയ ഔട്ട്‍ലറ്റുകൾ. ദുബൈ ദുബൈ കറക് മക്കാനിയുടെ ഫർവാനിയയിലെ അഞ്ചാമത്തെ ഔട്ട്ലറ്റാണിത്. ഇതോടെ കുവൈത്തിൽ 14, ജി.സി.സിയിൽ 17 എന്നിങ്ങനെയായി ഔട്ട്‍ലറ്റുകൾ. സ്പോൺസർ ഫഹദ് മിഷ്കിസ് അൽ റഷീദി, എ.എം ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആബിദ്, കറക്ക് മക്കാനി ഡയറക്ടറും കോഫൗണ്ടറുമായ ജമാൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ഫൗണ്ടറും ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ, കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി മുസ്ത്ഥഫ കാരി, ഐ.സി.എഫ് പ്രതിനിധി അബ്‌ദുള്ള വടകര, റാഫി (എം.ഇ.എസ്), സാദിഖ് (ആൽഫൈൻ ഗ്രൂപ്പ്), ഷറഫുദ്ദീൻ (സി.ഇ.ഒ മെഡക്സ്), കറക്ക് മക്കാനി ഓപ്പറേഷൻ മാനേജർ അബ്ദുൽ റൗഫ്, ദജിജ് മാനേജർ റഷീദ്, ചീഫ് ഷെഫ് സാദിഖ് , മുഹമ്മദ് ഖൈസ് ഖത്തർ, മുഹമ്മദ് ആത്വിഫ്, നൗഷാദ്, ജിജുലാൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.



മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തമായി തയാറാക്കിയ ആരോഗ്യകരമായ മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലാത്ത ഇവ ആസ്വാദകരമായ രുചി സമ്മാനിക്കുന്നു.

ഇതിനൊപ്പം ജ്യൂസ്, ഫലൂദ, ഫ്രൂട്ട് ബ്രിക്സ്, സാൻഡ്വിച്ച്, ബർഗർ, പാസ്ത, സാലഡ്, ഗ്രിൽ, കബാബ് , ചിക്കൻ ശവായ (മാജിക് മസാല, മാജിക് ഡബിൾ സ്പൈസി, ചീസ്), തലശ്ശേരി ദം ബിരിയാണി, ട്രൈൻ ബിരിയാണി തുടങ്ങി വ്യത്യസ്ത വിഭവങ്ങളും ലഭ്യമാണ്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും 20 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നരായ ഷെഫുകൾ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്

ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോലൈറ്റ്, ഹാമിൽട്ടൺ, ടീം എന്നീ ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, ഐ ബ്ലാക്ക് ലഗേജ്ജ്, കോജാത്തി, താര ടൂത്ത് ബ്രഷ്, വൈഗ ബാത്ത് സോപ്പ് എന്നീ സംരംഭങ്ങളും കുവൈത്തിൽ ഉണ്ട്.

2019 ൽ ഫർവാനിയ ലുലു എക്സ്പ്രസ് ബിൽഡിങ്ങിൽ എം.എ യൂസഫലിയാണ് കുവൈത്തിലെ ആദ്യത്തെ ഔട്ട്ലറ്റ് ഉൽഘാടനം ചെയ്തത്. ദജിജിലെ കറക്ക് മക്കാനിയുടെ ഔട്ട്‍ലറ്റ് കൂടുതൽ ഫാമിലി ഡയിങ്ങ് സൗകര്യത്തോടെയും പാർട്ടി ഹാൾ സൗകര്യത്തോടെയും ഉടൻ തുറക്കുമെന്നും മാനേജ്മെൻ്റ് അറിയിച്ചു. കുവൈത്ത് ഇൻ്റർനാഷണൽ ടെർമിനൽ-1 ൽ കൂടുതൽ വിവുലമായി സീറ്റിങ് സൗകര്യങ്ങളോടെ പുതിയ ശാഖയും ഉടൻ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - "Karak Makhani opens new outlets in Mahboula and Farwaniya"
Next Story