Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹ്ബൂലയിലും ഫർവാനിയയിലും പുതിയ ഔട്ട്​െലറ്റുകളുമായി കറക് മക്കാനി

text_fields
bookmark_border
ഉദ്ഘാടനം ഇന്നും നാളെയും
മഹ്ബൂലയിലും ഫർവാനിയയിലും പുതിയ ഔട്ട്​െലറ്റുകളുമായി കറക് മക്കാനി
cancel
camera_alt

ദുബൈ ദുബൈ കറക് മക്കാനി മഹ്ബൂല ഔട്ട്​െലറ്റ്

ദുബൈ ദുബൈ കറക് മക്കാനി ഫർവാനിയ ഔട്ട്​െലറ്റ്

കുവൈത്ത് സിറ്റി: മഹ്ബൂലയിലും ഫർവാനിയയിലും പുതിയ ഔട്ട്‍ലറ്റുമായി ദുബൈ ദുബൈ കറക് മക്കാനി. മഹ്ബൂല ബ്ലോക്ക്-രണ്ടിൽ അഡ്രസ് സ്റ്റൈലിന് സമീപത്തെ പുതിയ ഔട്ട്‍ലറ്റ് വെള്ളിയാഴ്ചയും ഫർവാനിയയിൽ മെട്രോ മെഡിക്കൽ കെയറിന് സമീപത്തെ ഔട്ട്‍ലറ്റ് ശനിയാഴ്ചയും ഉദ്ഘാടനം ചെയ്യും.

കുവൈത്തിലും ജി.സി.സിയിലും ജനങ്ങളുടെ പ്രിയ സഥാപനമായ കറക് മക്കാനിയുടെ കുവൈത്തിലെ 14ാമത്തെയും ജി.സി.സിയില 17ാമത്തെയും ബ്രാഞ്ചാണ് ഇവ.

മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തമായി തയാറാക്കിയ ആരോഗ്യകരമായ മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലാത്ത ഇവ ആസ്വാദകരമായ രുചി സമ്മാനിക്കുന്നു.

ഇതിനൊപ്പം ജ്യൂസ്, ഫലൂദ, ഫ്രൂട്ട് ബ്രിക്സ്, സാൻഡ്വിച്ച്, ബർഗർ, പാസ്ത, സാലഡ്, ഗ്രിൽ, കബാബ് , ചിക്കൻ ശവായ (മാജിക് മസാല, മാജിക് ഡബിൾ സ്പൈസി, ചീസ്), തുടങ്ങി വ്യത്യസ്ത വിഭവങ്ങളും ലഭ്യമാണ്.

2019 ൽ ഫർവാനിയ ലുലു എക്സ്പ്രസ് ബിൽഡിങ്ങിൽ എം.എ യൂസഫലിയാണ് കുവൈത്തിലെ ആദ്യത്തെ ഔട്ട് ലറ്റ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരണയെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

ദജിജിലെ കറക്ക് മക്കാനിയുടെ ഔട്ട്‍ലറ്റ് കൂടുതൽ ഫാമിലി ഡയിങ്ങ് സൗകര്യത്തോടെയും പാർട്ടി ഹാൾ സൗകര്യത്തോടെയും തുറക്കുമെന്നും മാനേജ്മെൻ്റ് അറിയിച്ചു. കുവൈത്ത് ഇൻ്റർനാഷണൽ ടെർമിനൽ-1 ൽ കൂടുതൽ വിവുലമായി സീറ്റിങ് കപ്പാസിറ്റിയോടെ കറക്ക് മക്കാനിയുടെ പുതിയ ശാഖയും ഉടൻ ആരംഭിക്കും.

ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോലൈറ്റ്, ഹാമിൽട്ടൺ, ടീം എന്നീ ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, ഐ ബ്ലാക്ക് ലഗേജ്ജ്, കോജാത്തി, താര ടൂത്ത് ബ്രഷ്, വൈഗ ബാത്ത് സോപ്പ് എന്നീ സംരംഭങ്ങളും കുവൈത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karak Makani opens new outlets in Mahboola and Farwaniya
Next Story