ഐ.സി.എഫ് മീലാദ് കാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്യും
text_fieldsകുവൈത്ത് സിറ്റി: ഐ.സി.എഫ് മീലാദ് കാമ്പയിൻ പരിപാടികൾക്ക് വെള്ളിയാഴ്ച തുടക്കമാകും. കാമ്പയിന്റെ അന്താരാഷ്ട്രതല ഉദ്ഘാടനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് കുവൈത്ത്, ഖൈത്താൻ കാർമൽ സ്കൂളിലാണ് ഉദ്ഘാടന സമ്മേളനം.
ചിത്താരി കെ.പി. ഹംസ മുസ്ലിയാർ അനുസ്മരണവും ഇതോടൊപ്പം നടക്കുമെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനൽ ഭാരവാഹികൾ അറിയിച്ചു. മർകസ് നോളജ് സിറ്റി സി.ഇ.ഒ അഡ്വ. തൻവീർ ഉമർ, അബ്ദുൽഹകീം ദാരിമി, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവർ സംബന്ധിക്കും.
'തിരുനബി (സ്വ) പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിനോടനുബന്ധിച്ച് സ്നേഹവിരുന്ന്, കോൺഫറൻസുകൾ, ജനസമ്പർക്കം, പ്രകീർത്തന സദസ്സ്, സ്റ്റുഡന്റസ് ഫെസ്റ്റ്, മാസ്റ്റർ മൈൻഡ്, സപ്ലിമെന്റ്, വിഡിയോ പ്രസന്റേഷൻ തുടങ്ങി പരിപാടികൾ വിവിധ ഘടകങ്ങളിലായി നടക്കുമെന്നും ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഭാഗമായി കുവൈത്തിലെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.