കണ്ണൂർ മുസ്ലിം ജമാഅത്ത് ഇഫ്താർ
text_fieldsകണ്ണൂർ മുസ്ലിം ജമാഅത്ത് ഫഹാഹീൽ ബ്രാഞ്ച് അംഗങ്ങൾ ഇഫ്താറിൽ പങ്കെടുത്തപ്പോൾ
കുവൈത്ത് സിറ്റി: കണ്ണൂർ മുസ്ലിം ജമാഅത്ത് (കെ.എം.ജെ) ഫഹാഹീൽ കുവൈത്ത് ബ്രാഞ്ച് ഇഫ്താർ സംഗമം ഫഹാഹീൽ ബോളിവുഡ് ലൈഫ് റസ്റ്റാറന്റിൽ നടന്നു.
കെ.എം.ജെ ഫഹാഹീൽ ബ്രാഞ്ചിന് കീഴിലുള്ള പ്രവർത്തകരും, കുടുംബവും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. എം.അഫ്സലിന്റെ ഖിറാഅത്തോടുകൂടി തുടങ്ങിയ പരിപാടി വൈസ് ചെയർമാൻ നവാസ് ഖാദിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നഈം ഖാദിരി അധ്യക്ഷത വഹിച്ചു. ഉസ്താദ് യൂസഫ് ഖാസിമി പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഇർഷാദ് ജെ.എം പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ഷിറാസ് ആശംസ അറിയിച്ചു.
കൺവീനർ റിഷാദ് കാസിം സ്വാഗതവും ജോ. കൺവീനർ വി.റഹീം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

