ഫോക്ക് 15ാം വാർഷികം 'കണ്ണൂർ മഹോത്സവം 2020'
text_fieldsഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ 15ാം വാർഷികാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 15ാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം 2020' സംഘടിപ്പിച്ചു.
വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
മഹോത്സവത്തോടനുബന്ധിച്ച് തയാറാക്കിയ ഇ - സുവനീർ പ്രകാശനം അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് അസിസ്റ്റൻറ് മാനേജർ ഹുസേഫ അബ്ബാസി നിർവഹിച്ചു. അംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള മെറിറ്റോറിയസ് അവാർഡ് പ്രഖ്യാപനം നടന്നു.
ഈ വർഷത്തെ ഗോൾഡൻ ഫോക്ക് അവാർഡിന് അർഹരായ കണ്ണൂർ ജില്ലയിലെ കനിവ് 108 ആംബുലൻസ് ജീവനക്കാർക്കുള്ള പ്രശസ്തി പത്രം അവാർഡ് കമ്മിറ്റി കൺവീനർ ജോസഫ് മാത്യു സമർപ്പിച്ചു. ഫോക്ക് പ്രസിഡൻറ് ബിജു ആൻറണിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി എം.എൻ. സലീം സ്വാഗതവും പ്രോഗ്രാം കൺവീനർ ജയേഷ് ഓലയിൽ നന്ദിയും പറഞ്ഞു.
ട്രഷറർ മഹേഷ് കുമാർ, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, രക്ഷാധികാരി പ്രവീൺ അടുത്തില, വനിതവേദി ചെയർപേഴ്സൻ രമ സുധീർ, ബാലവേദി കൺവീനർ അൽക്ക ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ഫോക്ക് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും കണ്ണൂർ കാദംബരി കലാക്ഷേത്ര അവതരിപ്പിച്ച വിൽക്കലാമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

