കണ്ണൂർ മഹോത്സവം 27ന് അബ്ബാസിയയിൽ
text_fieldsഅബ്ബാസിയ: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) 12ാം വാർഷികം ‘കണ്ണൂർ മഹോത്സവം’ 27ന് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. പ്രസിഡൻറ് ബിജു ആൻറണി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി.പി. നാരായണൻ, ഫർവാനിയ പൊലീസ് മേധാവി എന്നിവർ മുഖ്യാതിഥികളാവും. ജില്ലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പത്തു വർഷമായി നൽകിവരുന്ന ഗോൾഡൻ ഫോക് പുരസ്കാരം ചടങ്ങിൽ കൈമാറും. കാർഷികമേഖലയിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെ.വി. ഗോപിക്കാണ് ഇത്തവണ പുരസ്കാരം. കെ.കെ.ആർ വെങ്ങര രൂപകൽപന ചെയ്ത ശിൽപവും 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് അവാർഡും ചടങ്ങിൽ കൈമാറും.
തുടർന്ന് രാഘവൻ മാസ്റ്റർ അനുസ്മരണവും അദ്ദേഹത്തിെൻറ ഗാനങ്ങൾ കോർത്തിണക്കിയുള്ള ‘രാഘവീയം’ സംഗീത പരിപാടിയുമുണ്ടാവും. കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. ഗാനസന്ധ്യ, മാജിക് ഡാൻസ്, നാടൻപാട്ടുകൾ എന്നിവയുമുണ്ടാവും. വാർത്താസമ്മേളനത്തിൽ ഫോക് പ്രസിഡൻറ് ബിജു ആൻറണി, ജനറൽ സെക്രട്ടറി എം.എൻ. സലിം, ട്രഷറർ ടി.വി. സാബു, പ്രോഗ്രാം ജനറൽ കൺവീനർ വിനോജ്, ഗോൾഡൻ ഫോക് അവാർഡ് കൺവീനർ ശൈമേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.