ആഘോഷമായി ‘കണ്ണൂർ മഹോത്സവം’
text_fieldsകുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ 12ാം വാർഷികാഘോഷം ‘കണ്ണൂർ മഹോത്സവം’ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ബിജു ആൻറണി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറ പി.പി. നാരായണൻ ഉദ്ഘടാനം ചെയ്തു..കണ്ണൂർ ജില്ലയിലെ കാർഷികമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെ.വി. ഗോപിക്ക് ഗോൾഡൻ ഫോക്ക് പുരസ്കാരം പി.പി. നാരായണൻ സമ്മാനിച്ചു. തുടർന്ന് പ്രശസ്തി പത്രവും 25,000 രൂപയുടെ കാഷ് അവാർഡും ബി.ഇ.സി കൺട്രി ഹെഡ് മാത്യു വർഗീസ് കൈമാറി.
അവാർഡ് കൺവീനർ ഷൈമേഷ് കാടാംകോട്ട് അവാർഡിനെക്കുറിച്ച് വിശദീകരിച്ചു. ഫോക്ക് കുടുംബത്തിലെ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും ചടങ്ങിൽ നൽകി. തുടർന്ന് മലയാള സംഗീതരംഗത്തു മികച്ച സംഭാവനകൾ നൽകിയ കാഞ്ഞങ്ങാട് രാമചന്ദ്രനെ മുഖ്യരക്ഷാധികാരി ജയശങ്കർ പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹിക സേവനം മുൻനിർത്തി സി.എച്ച്. സന്തോഷിന് ചാരിറ്റി സെക്രട്ടറി ശശികുമാർ െമമേൻറാ നൽകി ആദരിച്ചു.
സുവനീർ പ്രകാശനം അമാൻ എക്സ്ചേഞ്ച് കൺട്രി ഹെഡ് ടൈറ്റസിന് നൽകി കൺവീനർ പി. രാജേഷ് നിർവഹിച്ചു. പുതിയ തിരിച്ചറിയൽ കാർഡ് ആരാധന ഗൾഫ് ജ്വല്ലറി പ്രതിനിധി രാജീവിൽനിന്നും മെമ്പർഷിപ് സെക്രട്ടറി ശ്രീഷൻ ഏറ്റുവാങ്ങി. തുടർന്ന് കാഞ്ഞങ്ങാട് രാമചന്ദ്രൻ രാഘവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പൊലിക നാടൻപാട്ടുകൂട്ടത്തിെൻറ നാടൻപാട്ടുകളോടെ കലാപരിപാടികൾ ആരംഭിച്ചു.കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഹർഷ ചന്ദ്രൻ, തൻസീർ കൂത്തുപറമ്പ്, എന്നിവർ നയിച്ച ഗാനസന്ധ്യയിൽ കുവൈത്തിലുള്ള കണ്ണൂരിലെ പ്രശസ്ത ഗായകരും പങ്കെടുത്തു. നിയാസ് കണ്ണൂർ അവതരിപ്പിച്ച മാജിക് ഡാൻസുമുണ്ടായി. ട്രഷറർ ടി.വി. സാബു, വനിതാവേദി ചെയർപേഴ്സൻ ബിന്ദു രാധാകൃഷ്ണൻ, ബാലവേദി കൺവീനർ അർച്ചന കൃഷ്ണരാജ്, മെട്രോ മെഡിക്കൽ ഡയറക്ടർ ഹംസ പയ്യന്നൂർ, ഫോക്ക് മുഖ്യ രക്ഷാധികാരി എൻ.ജയശങ്കർ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എം.എൻ. സലിം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ വിനോജ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
