കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ഭാരവാഹികൾ
text_fieldsവിനയൻ അഴീക്കോട്, റാഷിദ് ഇബ്രാഹിം, ജോയ്സ് മാത്യൂ,
സുശീല കണ്ണൂർ
കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ പതിമൂന്നാം വാർഷിക ജനറൽ ബോഡിയോഗം അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നു. വൈസ് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
എം.ടി. വാസുദേവൻ നായരുടെയും ഗായകൻ പി. ജയചന്ദ്രന്റെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജനറൽ സെക്രട്ടറി രൂപേഷ് തോട്ടത്തിൽ വാർഷിക റിപ്പോർട്ടും ട്രഷറർ ജോയ്സ് മാത്യു കണക്കും ചാരിറ്റി സെക്രട്ടറി സുധീർകുമാർ ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അബ്ദുൽ കരീം സഹഭാരവാഹികൾക്ക് സ്നേഹോപഹാരം കൈമാറി. രക്ഷാധികാരി മധു മാഹി, തിരഞ്ഞെടുപ്പ് വരണാധികാരി അജിത്ത് പൊയിലൂർ, മറ്റു ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വിനയൻ അഴീക്കോട് (പ്രസിഡന്റ്), റാഷിദ് ഇബ്രാഹിം (ജനറൽ സെക്രട്ടറി), ജോയ്സ് മാത്യൂ (ട്രഷറർ), സുശീല കണ്ണൂർ (വനിത ചെയർ പേഴ്സൺ). ട്രഷറർ ജോയ്സ് മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

