തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കി കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ
text_fieldsകണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ഇഫ്താർ
കുവൈത്ത് സിറ്റി: വഫ്രയിലെ തൊഴിലാളികളെ ഉൾപ്പെടുത്തി കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വേദിയായി.
സാധാരണക്കാരായ 400ഓളം തൊഴിലാളികൾ ഇഫ്താറിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ സുനീഷ് മാത്യു സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനയൻ അഴീക്കോട്, വൈസ് പ്രസിഡന്റ് രൂപേഷ് തോട്ടത്തിൽ, ഉപദേശക സമിതി അംഗങ്ങളായ മധു മാഹി, അജിത്ത് പൊയിലൂർ, വനിത വേദി വൈസ് ചെയർപേഴ്സൻ സജിനി വിനീത്, സെക്രട്ടറി പ്രീത ഹരി, ബിന്ദു എന്നിവർ ആശംസ നേർന്നു. ജയ്മോൻ, മഹേഷ്, ദിനേശ്, വിപിൻ ശങ്കർ, ലിജാസ്, റുമൈസ്, ഫസൽ, റഷീദ്, സംഗീത്, മനോജ്, ബിനോയ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ വിനോദ് നന്ദി പറഞ്ഞു.

