കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ സ്വീകരണം നൽകി
text_fieldsനാജി നൗഷിക്ക് നൽകിയ സ്വീകരണത്തിൽ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ സഞ്ചാരിയും ട്രാവൽ ബ്ലോഗറുമായ തലശ്ശേരി സ്വദേശി നാജി നൗഷിക്ക് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ സ്വീകരണം നൽകി. ദജീജ് മെട്രോ മെഡിക്കൽ ഗ്രൂപ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷന്റെ സ്നേഹോപഹാരം മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ഹംസ നാജി നൗഷിക്ക് കൈമാറി. രക്ഷാധികാരി മധു മാഹി, ഉപദേശക സമിതി അംഗം വിനയൻ അഴീക്കോട്, ചാരിറ്റി സെക്രട്ടറി സുധീർ, എക്സിക്യൂട്ടിവ് മെമ്പർമാരായ അസീസ്, ഇസ്മയിൽ, ജയകുമാർ, ഉദയൻ, വനജ രാജൻ, കവിത, സുശീല എന്നിവർ പങ്കെടുത്തു. ആർട്സ് സ്പോർട്സ് സെക്രട്ടറി റാഷിദ് ഇബ്രാഹിം സ്വാഗതവും ട്രഷറർ ജോയ്സ് മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

