കണ്ണൂർ സി.എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsസാബിത്ത് ചെമ്പിലോട്, ആരിഫ്, സയ്യിദ് ഉവൈസ്
കുവൈത്ത് സിറ്റി: കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ സി.എച്ച് സെന്ററിന് കുവൈത്ത് ചാപ്റ്റർ രൂപവത്ക്കരിച്ചു. കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡന്റ് ഡോ. ഗാലിബ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ രൂപവത്കരണവും പ്രഖ്യാപനവും നിർവഹിച്ചു. കോയ കക്കോടി പ്രഭാഷണം നടത്തി. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡന്റ് റഹൂഫ് മഷ് ഹൂർ, എം.ആർ. നാസർ, കെ.കെ.പി. ഉമ്മർ കുട്ടി, തളിപ്പറമ്പ് സി.എച്ച് സെന്റർ പ്രസിഡന്റ് എസ്. അഷ്റഫ്, കണ്ണൂർ ജില്ല ട്രഷറർ ബഷീർ കൂത്തുപറമ്പ്, വൈസ് പ്രസിഡന്റ്മാരായ ഷമീദ് മമ്മാകുന്ന്, കുഞ്ഞബ്ദുല്ല തയ്യിൽ, കണ്ണൂർ മണ്ഡലം സെക്രട്ടറി സിറാജ്, ഇഖ്ബാൽ പള്ളിപ്പൊയിൽ എന്നിവർ ആശംസകൾ നേർന്നു. സാബിത്ത് ചെമ്പിലോട് സ്വാഗതവും സയ്യിദ് ഉവൈസ് നന്ദിയും പറഞ്ഞു. ഗാലിബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.
ഭാരവാഹികൾ: ഗാലിബ് അൽ മഷ് ഹൂർ തങ്ങൾ (ചെയർമാൻ), ഡോ. അമീർ അഹ്മദ് (വൈ.ചെയർ), നാസർ അൽ മഷ് ഹൂർ തങ്ങൾ (മുഖ്യ രക്ഷാധികാരി), സാബിത്ത് ചെമ്പിലോട് (പ്രസി), ആരിഫ് പി വി കുറുവ (ജന.സെക്ര), സയ്യിദ് ഉവൈസ് (ട്രഷ),
നൗഷാദ് കക്കറയിൽ, എഞ്ചിനീയർ സയ്യിദ് ഫദൽ, സമീർ ശിഫ ജസീറ, അബ്ദുൽ സലാം കാട്ടു മാടത്തിൽ (വൈ. പ്രസി), മുഹമ്മദ് സാദിഖ് കണ്ണൂർ സിറ്റി, ഹനീഫ അഞ്ചുകണ്ടി, നിസാർ കൊടിയിൽ നീർച്ചാൽ, അൻസാർ കക്കാട് (സെക്രട്ടറിമാർ), സാഹിർ കിഴുന്ന, തൻസീഹ് എടക്കാട്, എം.കെ.റയീസ്, റിയാസ് കടലായി റിയാസ് തോട്ടട, സിറാജ് പള്ളിപ്പൊയിൽ, മുഹമ്മദലി മുണ്ടേരി, നൗഫൽ കടാങ്കോട്, കുഞ്ഞീത് കുട്ടി, തൽഹത് വാരം, ഇഖ്ബാൽ പള്ളിപ്പൊയിൽ, സയ്യിദ് ഇർഫാൻ ബാഫാക്കി (വർക്കിങ് കമ്മിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

