കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണ സംഘം ഇഫ്താർ
text_fieldsകാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണ സംഘം ഇഫ്താർ
കുവൈത്ത് സിറ്റി: കുവൈത്ത് കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണ സംഘം ഇഫ്താർ ചെയർമാൻ പി.എ. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ആവിക്കൽ അധ്യക്ഷത വഹിച്ചു. ഹസൻ ബല്ല ഖുർആൻ പാരായണം നിർവഹിച്ചു. അപ്സര മഹമൂദ് സംഘടനയുടെ 54 വർഷത്തെ നാൾവഴികൾ വിവരിച്ചു.
വൈസ് പ്രസിഡന്റ് മുഹമ്മദ് ഹദ്ദാദ്, ജനറൽ സെക്രട്ടറി സിറാജ് ചുള്ളിക്കര, ഖാലിദ് കൂളിയങ്കാൽ, സത്താർ കുന്നിൽ, റസാഖ് അയ്യൂർ, രാമകൃഷ്ണൻ കള്ളാർ, സലാം കളനാട്, ഹമീദ് മദൂർ എന്നിവർ സംസാരിച്ചു. സുബൈർ കള്ളാർ, നാസർ ചുള്ളിക്കര, സമീർ ബദരിയ, സമദ് കൊട്ടോടി, ഹാരിസ് മുട്ടുന്തല, കുഞ്ഞാമ്മദ്, ഷംസു ബദരിയ, അസ്ലം പരപ്പ, മാണിക്കോത്ത് മുഹമ്മദ് ഹാജി, ഫൈസൽ, യുസഫ് കൊതിക്കാൽ, മജീദ്, ഇഖ്ബാൽ കുശാൽനഗർ, ഷെഫീക്ക് തിടിൽ, ശരീഫ് പൂച്ചക്കാട്, സക്കീർ ബദരിയ, സിറാജ് എം.പി, ഫൈസൽ ബി.കെ, മുത്തലിബ്, നിഷാദ്, യൂനുസ്, സഫാജ്, ശുകൂർ ഹാജി എന്നിവർ നേതൃത്വം നൽകി. അഷറഫ് കുചാണം സ്വാഗതവും മുഹമ്മദ് കുഞ്ഞി സി.എച്ച് നന്ദിയും പറഞ്ഞു.

