കാഞ്ഞങ്ങാട് മുസ്‍ലിം സാധു സംരക്ഷണ സംഘം ഇഫ്താർ
text_fieldsകാഞ്ഞങ്ങാട് മുസ്‍ലിം സാധു സംരക്ഷണ സംഘം ഇഫ്താർ സംഗമം അപ്സര മഹമൂദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കാഞ്ഞങ്ങാട് മുസ്‍ലിം സാധു സംരക്ഷണ സംഘം ഇഫ്താർ സംഗമം അബ്ബാസിയ എവർഗ്രീൻ ഹാളിൽ നടന്നു.
പ്രസിഡന്റ് ഹസ്സൻ ബല്ല അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം അപ്സര മഹമൂദ് ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ കഴിഞ്ഞ 54 വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചും സംഘടന നടത്തുന്ന ജിവകാരുണ്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, കെ.ഇ.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച്, സത്താർ കുന്നിൽ, സലാം കളനാട്, രാമകൃഷ്ണൻ കള്ളാർ, ഹമിദ് മധൂർ എന്നിവർ ആശംസ അർപ്പിച്ചു.
യൂസഫ് കൊത്തിക്കാൽ, നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, മുഹമ്മദ് ഹദ്ദാദ്, അസ്‍ലം പരപ്പ, ഫർഹാൻ യൂസഫ്, സത്താർ കൊളവയൽ, സമീർ ബദരിയ, അഷ്റഫ് കുച്ചാണം, സുബൈർ കള്ളാർ, ഇഖ്ബാൽ കുശാൽ നഗർ, മഹ്റൂഫ്, ഷൂക്കൂർ പാലക്കി, സഫാജ്, കമറുദ്ദീൻ സി, നൗഷാദ് കള്ളാർ, യൂനുസ് അതിഞ്ഞാൽ, ഫവാസ് അതിഞ്ഞാൽ, സലിം കൊളവയൽ, മുഹമ്മദലി ബദരിയ എന്നിവർ നേതൃത്വം നൽകി. പി.എ. നാസർ സ്വാഗതവും കൺവീനർ സിറാജ് ചുള്ളിക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

