കാനാ കുവൈത്തിെൻറ പുതിയ നാടകം ‘മഴ’ അരങ്ങിലെത്തുന്നു
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്സ് ആൻഡ് നാടക അക്കാദമി അവതരിപ്പിക്കുന്ന പുതിയ മെഗാ നാടകം ‘മഴ’ നവംബർ 29, 30 തീയതികളില്‍ കുവൈത്തിൽ അരങ്ങിലെത്തുന്നു. വിശ്വസാഹിത്യകാരനായ വില്യം ഷേക്സ്പിയറുടെ ദുരന്തകാവ്യമായ ‘ഒഥല്ലോ’യുടെ സ്വതന്ത്ര നാടകാവിഷ്കാരമായ ‘മഴ’ പ്രശസ്ത നാടകകൃത്ത് ഹേമന്ദ് കുമാർ രചന നിർവഹിച്ച് കലാശ്രീ ബാബു ചാക്കോള സംവിധാനം നിർവഹിക്കുന്നു. ഹവല്ലിയിലെ ബോയ്സ് സ്കൗട്ട് അസോസിയേഷൻ ഹാളില്‍ വ്യാഴാഴ്ച വൈകീട്ട് 6.30നും വെള്ളിയാഴ്ച 3.30നും 6.30നുമാണ് അവതരണങ്ങൾ. മൂലകഥയെ മാത്രം നിലനിര്‍ത്തി പുതിയ കഥാസന്ദര്ഭങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും കേരളീയ കഥാപരിസരത്താണ് അവതരിപ്പിക്കുന്നതെന്ന് നാടകകൃത്ത് ഹേമന്ദ് കുമാർ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കറുപ്പിെൻറയും വെളുപ്പിെൻറയും അധികാരത്തിെൻറയും രാഷ്ട്രീയം പറയുന്ന കരുത്തുറ്റ നാടകമായ ‘മഴ’ പ്രവാസ നാടകരംഗത്ത് പുതിയൊരു അധ്യായം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകന് ബാബു ചാക്കോള. വലിയ കാൻവാസിൽ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ രംഗപടമൊരുക്കുന്നത് ആർട്ടിസ്റ്റ് വിജയൻ കടമ്പേരിയാണ്. വസ്ത്രാലങ്കാരവും ചമയവും വക്കം മാഹീനും, ദീപവിതാനം ചിറക്കൽ രാജുവും നിര്‍വഹിക്കുന്നു. നാടകത്തിനുള്ള പ്രവേശനം സൗജന്യമാണ്, എന്നാൽ, പ്രവേശന ടിക്കറ്റുകൾ മുൻകൂർ കൈപ്പറ്റേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 97213920, 94483940, 69926711 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കാന കുവൈത്ത് പ്രസിഡൻറ് കുമാര്‍ തൃത്താല, ജനറല്‍ സെക്രട്ടറി ജിജു കാലായിൽ, പ്രോഗ്രാം കണ്‍വീനര്‍ സജീവ് കെ. പീറ്റർ, മഞ്ജു മാത്യു എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
