43 വർഷങ്ങളുടെ പ്രവാസം; കമറുദ്ദീൻ ചെറക്കാട് കുവൈത്തിനോട് വിട പറയുന്നു
text_fieldsയാത്രയയപ്പ് യോഗത്തിൽ കമറുദ്ദീൻ ചെറക്കാട് ബിഗ്ബോയ്സ് ഫുട്ബാൾ ക്ലബ് അംഗങ്ങൾക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മലയാളി ഫുട്ബാൾ ക്ലബുകളിലൊന്നായ ബിഗ്ബോയ്സ് ഫുട്ബാൾ ക്ലബിന്റെ അമരക്കാരിൽ ഒരാളായ കമറുദ്ദീൻ ചെറക്കാട് കുവൈത്തിനോട് വിടപറയുന്നു. കഴിഞ്ഞ 20 വർഷമായി ക്ലബിന്റെ ഭാഗമായ കമറുദ്ദീന് ബിഗ്ബോയ്സ് ഫുട്ബാൾ ക്ലബ് യാത്രയയപ്പു നൽകി.
യുവതലമുറയെ ഫുട്ബാളിലൂടെ ഒന്നിപ്പിക്കുകയും, കായികശേഷിയും മാനുഷിക മൂല്യങ്ങളും പകർന്നു നൽകാൻ നേതൃത്വം നൽകിയ ആളുമാണ് കമറുദ്ദീൻ ചെറക്കാടെന്ന് ക്ലബ് പ്രവർത്തകർ ഓർമിപ്പിച്ചു. ബിഗ്ബോയ്സ് ക്ലബ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു. മലയാളി ഫുട്ബാൾ ക്ലബുകളുടെ കൂട്ടായമയായ കെഫാക്കിലെ നിറ സാന്നിധ്യവും വർഷങ്ങളോളം ബിഗ്ബോയ്സ് ക്ലബിന്റെ പ്രതിനിധിയുമായിരുന്നു.
യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷതവഹിച്ചു. ബിഗ്ബോയ്സ് പ്രസിഡന്റ് ഹരിപ്രസാദ്, സെക്രട്ടറി ഹാഷിഫ്, സീനിയർ അംഗങ്ങളായ ഹാഷിം, ഷാഫി നടുക്കണ്ടി, അൽത്താസ് ഹസ്സൻ, റഷീദ് കേളോത്, അബ്ദുല്ല, സഹീർ, നമീർ എന്നിവർ സംസാരിച്ചു.
ബിഗ്ബോയ്സിന്റെ സ്നേഹോപഹാരവും കൈമാറി. മറുപടി പ്രസംഗത്തിൽ യാത്രയയപ്പിന് കമറുദ്ദീൻ നന്ദി പറഞ്ഞു.
കുവൈത്തിൽ 43 വർഷം പൂർത്തിയാക്കിയ കമറുദ്ദീൻ ചെറക്കാട് പ്രമുഖ കമ്പനിയായ യു.ടി.സി ജീവനക്കാരനായിരുന്നു. കാസർകോട് സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

