Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേരളം സ്ത്രീകള്‍ക്ക്...

കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത  ഇടമായി മാറി –കമല്‍

text_fields
bookmark_border
കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത  ഇടമായി മാറി –കമല്‍
cancel

കുവൈത്ത് സിറ്റി: കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മാറിയിട്ടുണ്ടെന്ന് സംവിധായകനും കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ കമല്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് എന്‍.ആര്‍.ഐ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിച്ച മലബാര്‍ മഹോത്സവത്തിനത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ പീഡിപ്പിക്കപ്പെടുന്നു. 
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഗൗരവമായ ചര്‍ച്ചകള്‍പോലും നടക്കുന്നില്ല. ചാനലുകളിലെ ചര്‍ച്ചകൊണ്ട് കാര്യമില്ല. അടിസ്ഥാനകാരണങ്ങള്‍ കണ്ടത്തെുന്നതിനാണ് ചര്‍ച്ചകള്‍ വേണ്ടത്. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതോടെ മൂല്യബോധം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. സാമൂഹിക ജീവിതം നശിച്ച് ഓരോ കുടുംബവും വ്യക്തിയും ഒരു തുരുത്തായതോടെ ബന്ധങ്ങളുടെ വിലയും മറ്റുള്ളവരുടെ മാനസികാവസ്ഥയും മനസ്സിലാക്കാന്‍ കഴിയാതായി. സാമൂഹികമായി ജീവിക്കുന്നവര്‍ക്ക് ഒരുപാട് നല്ലഗുണങ്ങളുണ്ടാവും. പ്രവാസികള്‍ അതിന് ഉദാഹരണമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിനു വീഴ്ചപറ്റിയതാണോ ബാഹ്യസമ്മര്‍ദങ്ങള്‍ നിമിത്തമാണോ പ്രതിയെ പിടികൂടാന്‍ വൈകിയതെന്ന് പരിശോധിക്കണം. ശരിയായ രീതിയിലല്ല പ്രതിയെ പിടികൂടിയത് എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടെന്നും വിവാദങ്ങള്‍ ഒഴിവാക്കി ഇനിയെങ്കിലും കേസ് നടപടികള്‍ കൃത്യമായി മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. 
സ്ത്രീകള്‍ തനിച്ചു യാത്രചെയ്യരുതെന്ന ‘അമ്മ’യുടെ നിര്‍ദേശം താല്‍ക്കാലിക വിഭ്രാന്തിയില്‍ പറഞ്ഞതാണ്. ഷൂട്ടിങ് ലൊക്കേഷനിലും മറ്റും താരങ്ങളും നിര്‍മാതാക്കളും മറ്റും സ്വകാര്യ സുരക്ഷാഭടന്മാരെ ഏര്‍പ്പെടുത്തുന്ന രീതിയുണ്ട്. അത്തരക്കാരെ നിയന്ത്രിക്കണം. സ്ത്രീകള്‍ക്ക് പ്രാധാന്യവും അംഗീകാരവും ലഭിക്കുന്ന കലാസൃഷ്ടികള്‍ മുന്‍കാലങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു. സ്ത്രീവിരുദ്ധമായ സിനിമകള്‍ വേണ്ടെന്ന് സിനിമക്കാര്‍ തന്നെ തീരുമാനിക്കണം. പുതിയ തലമുറയില്‍ ലഹരിക്കടിപ്പെടുന്നവര്‍ ധാരാളമുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് അതു ശക്തവുമാണ്. 1970കളില്‍ ഹിപ്പി സംസ്കാരത്തിന്‍െറ ഭാഗമായി കലാകാരന്മാര്‍ ലഹരി ഉപയോഗിക്കുന്നത് വ്യാപകമായിരുന്നു. പിന്നീടതിന് മാറ്റമുണ്ടായി. എന്നാല്‍, ഇപ്പോള്‍ വീണ്ടും ലഹരി ഉപയോഗം ഫാഷനായി മാറുന്നു. പഴയകാലത്ത് ലഹരി ഉപയോഗിക്കുന്നവരെ പെണ്‍കുട്ടികള്‍ അകറ്റിനിര്‍ത്തിയിരുന്നു. ഇന്നിപ്പോള്‍ അത്തരക്കാരോട് ആരാധനയാണ് എന്നു മാത്രമല്ല, ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക ഫാഷിസം വളരുന്നത് ആശങ്കയോടെ കാണുന്നു. എം.ടിയെ പോലെ ഒരു വലിയ ബിംബത്തെ ആക്രമിച്ചാല്‍ പിന്നെ ആരെയും ആക്രമിക്കാമെന്നാണവര്‍ കരുതുന്നത്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി സിനിമക്കാരില്‍ വലതുപക്ഷ ചായ്വു വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ഭീഷണിക്ക് വഴങ്ങി ‘ആമി’ എന്ന സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തില്ളെന്നും മാധവിക്കുട്ടിയെ കേരളസമൂഹം എങ്ങനെയാണോ അടയാളപ്പെടുത്തിയിട്ടുള്ളത് അതേ രീതിയില്‍ സിനിമയിലും അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അസീസ് തിക്കോടി, സഹീര്‍ ആലക്കാല്‍, സുരേഷ് മാത്തൂര്‍, എം.എം. സുബൈര്‍, സത്യന്‍ വരൂണ്ട, ഉബൈദ് ചക്കിട്ടക്കണ്ടി എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - kamal-press-meet
Next Story