കല്യാൺ ജ്വല്ലേഴ്സ് പുതിയ ഷോറൂം ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കല്യാൺ ജ്വല്ലേഴ്സിെൻറ കുവൈത്തിലെ പുതിയ ഷോറൂം ഫഹാഹീലിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു.
ഫഹാഹീൽ അൽ ഖിയാത്തീൻ കോംപ്ലക്സിൽ ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി. കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും എം.ഡിയുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും സംബന്ധിച്ചു. കുവൈത്തിലെ കല്യാൺ ജ്വല്ലേഴ്സിെൻറ എല്ലാ ഷോറൂമുകളിൽനിന്നും ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും ആഗോള പ്രചാരണ ഭാഗമായി 25 മേഴ്സിഡസ് ബെൻസ് കാറുകളും സ്വന്തമാക്കാൻ അവസരമുണ്ട്.
കല്യാണിെൻറ ഏറ്റവും പുതിയ വിവാഹാഭരണ ബ്രാൻഡായ മുഹൂർത്തിെൻറ എക്സ്ക്ലൂസിവ് ഷോറൂമാണ് പുതിയ ഒൗട്ട്ലെറ്റിെൻറ പ്രത്യേകത.
അറബിക് ആഭരണ ശേഖരമായ അമീര, ഡയമണ്ട് ആഭരണ നിരയായ സിയാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖ, പ്രത്യേകാവസരങ്ങൾക്കായുള്ള സവിശേഷ ഡയമണ്ട് ആഭരണങ്ങളായ അപൂർവ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്താര, ദിവസവും അണിയാൻ കഴിയുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയുടെ വൈവിധ്യമായ കലക്ഷൻ ഷോറൂമിൽ ലഭ്യമാണ്.
