കല്യാണ്‍ ജ്വല്ലേഴ്സ് ഫഹാഹീലിൽ പുതിയ ഷോറൂം തുറന്നു
text_fieldsകല്യാണ്‍ ജ്വല്ലേഴ്സ് ഫഹാഹീലിൽ പുതിയ ഷോറൂം കല്യാണി പ്രിയദര്ശന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കല്യാണ്‍ ജ്വല്ലേഴ്സ് ഫഹാഹീലിലെ പുതിയ ഷോറൂം നടി കല്യാണി പ്രിയദര്ശൻ ഉദ്ഘാടനം ചെയ്തു.
ഫഹാഹീൽ മുനീറ ബില്‍ഡിങ്ങിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് വിപുലമായ ഷോറൂം. സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍സ് എന്നിവയുടെ വൈവിധ്യമാര്‍ന്ന ആഭരണശേഖരം ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ ലഭ്യമാണ്. ആഭരണങ്ങളുടെ പണിക്കൂലി 5.5 ശതമാനം മുതല്‍ മാത്രമായിരിക്കും ഈടാക്കുക. 600 ദീനാറിനോ കൂടുതലോ തുകക്ക് ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടുഗ്രാം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും.
350 മുതല്‍ 599 ദീനാര്‍ വരെ വിലയുള്ള ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി സ്വന്തമാക്കാം. 600 ദീനാറിനോ അതിലധികമോ തുകക്ക് അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി നേടാം. നവംബര്‍ 10 വരെയാണ് ഓഫർ.
ആഭരണങ്ങൾക്ക് ശുദ്ധത, ഉൽപന്ന വിവരങ്ങൾ, കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള നയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്റനന്‍സും ലഭിക്കും.
പുതിയ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കല്യാണി പ്രിയദര്ശന് പറഞ്ഞു. ജി.സി.സി മേഖലയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള കല്യാണ്‍ ജ്വല്ലേഴ്സ് ശ്രമങ്ങളിലെ പ്രധാന നാഴികക്കല്ലാണ് പുതിയ ഷോറൂമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയും പരമാവധി മൂല്യവും ഉറപ്പുനൽകുന്നത് തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

