കല്യാൺ ജ്വല്ലേഴ്‌സ് ഗോൾഡ് ബാർസ് ഗിവ്എവേ; സമ്മാന പദ്ധതി വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കല്യാണ്‍ ജ്വല്ലേഴ്‌സ് 50 ദിവസംകൊണ്ട് 25 സ്വർണക്കട്ടികള്‍ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത് ഗ്രാം വീതമുള്ള സ്വർണക്കട്ടികളാണ് 25 വിജയികള്‍ക്ക് സമ്മാനമായി നൽകുന്നത്. ഏറ്റവും മെച്ചപ്പെട്ട ഷോപ്പിങ് അനുഭവം ഉപയോക്താക്കള്‍ക്ക് നൽകുന്നതിനാണ് സവിശേഷമായ സമ്മാന പദ്ധതി രൂപകൽപന ചെയ്തത്.
ഓരോ ദിവസവും അമൂല്യമായ സ്വര്‍ണക്കട്ടി സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്. 50 ദീനാറിന് സ്വര്‍ണമോ ഡയമണ്ട് ആഭരണമോ വാങ്ങുന്നവര്‍ക്കാണ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. അതത് ഷോറൂമുകളില്‍ കുവൈത്തി ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് എല്ലാ വിജയികളെയും തിരഞ്ഞെടുത്തത്.
‘50 ദിവസം, 25 വിജയികള്‍, 25 സ്വര്‍ണക്കട്ടി’ എന്ന പ്രചാരണ പരിപാടിക്ക് അസാധാരണമായ പ്രതികരണം ഉണ്ടായതില്‍ അതീവ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.
കല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളുടെ പേരുകള്‍ നൽകിയിട്ടുണ്ട്. കല്യാണ്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

