കല്യാൺ ജൂവലേഴ്സ് ദീപാവലി ഓഫർ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയുടെ പ്രധാന ഉത്സവകാലത്തിന് തുടക്കമായതോടെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ് ദിവാളി വിത്ത് കല്യാൺ എന്ന പേരിൽ കുവൈത്തിലെ ഉപയോക്താക്കൾക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് ഇന്ത്യയിലെ പരമ്പരാഗത ആഭരണ ട്രെൻഡിന് അനുസരിച്ച് കല്യാൺ ജ്വല്ലേഴ്സ് സവിശേഷമായ ഓഫറാണ് പ്രഖ്യാപിച്ചത്. ഉപയോക്താക്കൾക്ക് സ്വർണം, ഡയമണ്ട് ആഭരണങ്ങൾ, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ എന്നിവ വാങ്ങുമ്പോൾ പരമാവധി മൂല്യം ലഭിക്കുന്ന രീതിയിലാണ് പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഓഫർ അനുസരിച്ച് 500 ദീനാറിന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് 10 ദീനാർ വരെ കാഷ്ബാക്ക് ലഭിക്കും. 500 ദീനാറിന് പ്രഷ്യസ് സ്റ്റോൺ അല്ലെങ്കിൽ അൺകട്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ദീനാറും 500 ദീനാറിന് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 50 ദീനാറും കാഷ്ബാക്ക് ആയി ലഭിക്കും.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വിപുലമായ നിരയിലുള്ള ആഭരണങ്ങൾക്ക് സവിശേഷമായ ഓഫർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഉപയോക്താക്കളുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കി ഈ ഉത്സവകാലത്ത് കല്യാൺ ജ്വല്ലേഴ്സ് മികച്ച ഓഫറുകളിലൂടെ പരമാവധി ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ എല്ലാ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളിൽനിന്ന് ദിവാളി വിത്ത് കല്യാൺ ഓഫർ നവംബർ 20 വരെ സ്വന്തമാക്കാം.
ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാൺ ജ്വല്ലേഴ്സ് എല്ലാ സ്വർണാഭരണ പർച്ചേസിനുമൊപ്പം 4-ലെവൽ അഷ്വറൻസ് സർട്ടിഫിക്കറ്റ് നൽകും. വിവിധ പ്യൂരിറ്റി ടെസ്റ്റുകൾ പൂർത്തിയാക്കിയ ആഭരണങ്ങളാണ് കല്യാൺ ജ്വല്ലേഴ്സ് വിറ്റഴിക്കുന്നത്.
ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കൾക്ക് ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിന്റനൻസ് സൗജന്യമായി ചെയ്തു കൊടുക്കും.
ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

