കലാമികവിനെ തൊട്ടുണർത്തി കലാസദൻ അഭിനയക്കളരി
text_fieldsകലാസദൻ അഭിനയക്കളരിയിൽ സംഘാടകരും അതിഥികളും
കുവൈത്ത് സിറ്റി: പ്രവാസികളിലെ കലാപരമായ കഴിവിനെ പരിപോഷിപ്പിച്ച് കലാസദൻ കുവൈത്ത് അഭിനയക്കളരി. കലാമികവിന്റെ ഉണർവിനൊപ്പം ലഹരിയുടെ സംഹാര താണ്ഡവത്തിനെതിരെയുള്ള പ്രതിരോധമായും ‘ഉടൽ മിനുക്ക്’ എന്ന പേരിലുള്ള അഭിനയക്കളരി മാറി.
മംഗഫ് കലാസദൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് നാടക പ്രവർത്തകനായ അനൂപ് മറ്റത്തൂർ നേതൃത്വം നൽകി. നാടക സിനിമ രചയിതാവും സംവിധായകനുമായ ഷമേജ് കുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.
അഭിനയക്കളരിയിൽനിന്നും
സമകാലിക വിഷയങ്ങളുടെ നിറവോടെ ഗോവിന്ദ് ശാന്തയുടെ ഒറ്റായാൾ നാടകം ‘ട്രാഫിക്’ വേദിയിൽ അവതരിപ്പിച്ചു. കലാസദൻ സ്ഥാപകനും കലാപ്രവർത്തകനുമായ അനീഷ് അടൂർ ‘പാട്ടും പറച്ചിലും’ പരിപാടിക്ക് നേതൃത്വം വഹിച്ച് സംസാരിച്ചു.
കുവൈത്തിലെ നാടക സിനിമ പ്രവർത്തകരും കലാപ്രേമികളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. മധു വഫ്ര പ്രോഗ്രാം കോഓഡിനേറ്റർ സ്ഥാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

