അരങ്ങുണർത്തി കലാസദൻ കുവൈത്ത് നാടകോത്സവം
text_fieldsകലാസദൻ കുവൈത്ത് നാടകോത്സവത്തിൽനിന്ന്
കുവൈത്ത് സിറ്റി: കലാസദൻ കുവൈത്ത് നാടകോത്സവം മംഗഫ് ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്നു. അനീഷ് അടൂർ രചിച്ച് അനൂപ് മറ്റത്തൂർ സംവിധാനം ചെയ്ത നാടകം തലമുറകളുടെ തലഭാരം, വട്ടിയൂർകാവ് കൃഷ്ണകുമാർ അവതരിപ്പിച്ച ഒറ്റയാൾ നാടകം ഹിഡൻ എനിമി, ഇശൽ ബാൻഡ് അവതരിപ്പിച്ച മുട്ടിപ്പാട്ട് എന്നിവ ശ്രദ്ധേയമായി.
ചടങ്ങിൽ അനീഷ് അടൂർ അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. നിക്സൺ ജോർജ്, വട്ടിയൂർകാവ് കൃഷ്ണകുമാർ എന്നിവർ നാടകത്തെക്കുറിച്ച് സംസാരിച്ചു. ജീവജിഗ്ഗു പ്രാർഥനാഗാനം അവതരിപ്പിച്ചു. രഞ്ജിമ അവതാരകയായി. സംഗീതാധ്യാപിക ജിഷ ജിഗ്ഗു സ്വാഗതവും അനൂപ് മറ്റത്തൂർ നന്ദിയും പറഞ്ഞു. കലാസദൻ അംഗങ്ങളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

