Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ലാ​ല​യം ദേ​ശീ​യ...

ക​ലാ​ല​യം ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ് നാ​ളെ

text_fields
bookmark_border
ക​ലാ​ല​യം ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ് നാ​ളെ
cancel

കു​വൈ​ത്ത് സി​റ്റി: ക​ലാ​ല​യം സം​സ്കാ​രി​ക വേ​ദി കു​വൈ​ത്ത് പ​ത്താ​മ​ത് എ​ഡി​ഷ​ൻ ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ ് വെ​ള്ളി​യാ​ഴ്​​ച സാ​ൽ​മി​യ ന​ജാ​ത്ത് ബോ​യ്സ് സ്കൂ​ളി​ൽ ന​ട​ക്കും.
ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച് യൂ​നി​റ്റ്, സെ​ക്ട​ർ, സെ​ൻ​ട്ര​ൽ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന 500ഓ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി മു​ഖ്യാ​തി​ഥി​യാ​വും. വൈ​കു​ന്നേ​രം ഏ​ഴി​ന്​ ന​ട​ക്കു​ന്ന സ​മാ​പ​ന സം​ഗ​മ​ത്തി​ൽ അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും.
മാ​പ്പി​ള​പ്പാ​ട്ട്, വി​വി​ധ ഭാ​ഷാ​ഗാ​ന​ങ്ങ​ൾ, വി​വി​ധ ഭാ​ഷാ പ്ര​സം​ഗ​ങ്ങ​ൾ, ക​ഥാ- ക​വി​താ- പ്ര​ബ​ന്ധ ര​ച​ന​ക​ൾ, അ​ടി​ക്കു​റി​പ്പ്, സ്പോ​ട്ട് മാ​ഗ​സി​ൻ, ദ​ഫ്, ഖ​വാ​ലി തു​ട​ങ്ങി 85 ഇ​ന​ങ്ങ​ളി​ലാ​യി ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, ജ​ന​റ​ൽ എ​ന്നീ നാ​ല്​ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം. പ്ര​ധാ​ന വേ​ദി​ക്ക് പു​റ​മേ മൂ​ന്നി​ട​ത്താ​യി ഒ​രേ​സ​മ​യം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ പ്ര​ധാ​ന വേ​ദി​യി​ൽ ത​ന​ത് മാ​പ്പി​ള പൈ​തൃ​ക ക​ല​ക​ളു​ടെ പു​ന​രാ​വി​ഷ്കാ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. കു​വൈ​ത്തി​​​െൻറ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഐ.​സി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​കീം ദാ​രി​മി, അ​ബ്​​ദു​ല്ല വ​ട​ക​ര, ആ​ർ.​എ​സ്.​സി കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ ജാ​ഫ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ​ജി. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കൂ​ട്ടാ​യ്, ക​ലാ​ല​യം ക​ൺ​വീ​ന​ർ സ​ലീം കൊ​ച്ച​നൂ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsKalalayam
News Summary - "Kalalayam" Fest, Kuwait news
Next Story