Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലാലയം സാംസ്‍കാരിക വേദി ഫർവാനിയ സോൺ സാഹിത്യോത്സവ്

text_fields
bookmark_border
കലാലയം സാംസ്‍കാരിക വേദി ഫർവാനിയ സോൺ സാഹിത്യോത്സവ്
cancel
camera_alt

ക​ലാ​ല​യം സം​സ്‍കാ​രി​ക വേ​ദി ഫ​ർ​വാ​നി​യ സോ​ൺ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ അ​ബ്ദു​ല്ല വ​ട​ക​ര സം​സാ​രി​ക്കു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൽ കലാലയം സംസ്‍കാരിക വേദി ഫർവാനിയ സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി അഞ്ച് സെക്ടറുകളിലെ നൂറിലധികം മത്സരാർഥികൾ 60 വ്യത്യസ്ത ഇനങ്ങളിൽ മാറ്റുരച്ചു. ഐ.സി.എഫ് ഫർവാനിയ റീജിയൺ പ്രസിഡന്റ് സുബൈർ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി സോൺ സെക്രട്ടറി ഷാഹിർ സ്വാഗതവും ഷൗകത്തലി സഖാഫി അധ്യക്ഷത വഹിച്ചു.

രിസാല സ്റ്റഡി സർക്കിൾ നാഷണൽ സെക്രട്ടറി ആരിഫ് തൃശൂർ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ് ഗ്ലോബൽ പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുല്ല വടകര സാംസ്കാരിക പ്രഭാഷണം നിർവഹിച്ചു. അംജദ് നന്ദി പറഞ്ഞു. ഹാരിസ് പുറത്തിൽ, റഫീഖ് കൊച്ചനൂർ, ഷൗക്കത്ത് പട്ടാമ്പി, റഷീദ് മടവൂർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalalayam Cultural Venue Farwaniya Zone Literary Festival
Next Story