Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല ട്ര​സ്​​റ്റ്​...

ക​ല ട്ര​സ്​​റ്റ്​ സാം​ബ​ശി​വ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നാ​ളെ

text_fields
bookmark_border
ക​ല ട്ര​സ്​​റ്റ്​ സാം​ബ​ശി​വ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നാ​ളെ
cancel
camera_alt???????????? ??????????????

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്തി​​െൻറ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റി​​െൻറ വി. ​സാം​ബ​ശി​വ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​ന്​ കോ​ട്ട​യം സ​ഹ​ക​ര​ണ സം​ഘ​ത്തി​​െൻറ പൊ​ൻ‌​കു​ന്നം വ​ർ​ക്കി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ൻ പു​ര​സ്​​കാ​രം കൈ​മാ​റും. വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മ​െൻറ്​ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.


എ​ൽ.‌​ഡി.‌​എ​ഫ് ക​ൺ‌​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ, സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റ്​ ചെ​യ​ർ‌​മാ​നു​മാ​യ എം‌.​വി. ഗോ​വി​ന്ദ​ൻ മാ​സ്​​റ്റ​ർ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ‌​മാ​നു​മാ​യ വി.‌​എ​ൻ. വാ​സ​വ​ൻ, കെ. ​സു​രേ​ഷ് കു​റു​പ്പ് എം‌.​എ​ൽ.‌​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​നാ​ണ് ഈ ​വ​ർ​ഷ​ത്തെ സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ കു​വൈ​ത്തി​ൽ​നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ള ക​ല കു​വൈ​ത്ത്​ അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskala trustsambashivan
News Summary - kala trust-sambashivan-kuwait-gulf news
Next Story