Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ല കു​വൈ​ത്ത്​ ബാ​ല​ക​ലാ​മേ​ള: ര​ജി​സ്‌​ട്രേ​ഷ​ൻ 28 വ​രെ

text_fields
bookmark_border
കുവൈത്ത് സിറ്റി: ഈ വർഷത്തെ കല കുവൈത്ത് -ബി.ഇ.സി എക്സ്ചേഞ്ച് ബാലകലാമേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 28ന് മുമ്പായി  www.kalakuwait.com എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. മേയ് അഞ്ചിന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ മത്സരിക്കും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, ഗ്രൂപ് ഡാൻസ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗഗാനം, മോണോആക്ട് തുടങ്ങിയ സ്റ്റേജിനങ്ങൾക്ക് പുറമെ രചനാമത്സരങ്ങളും നടക്കും.
ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന സ്‌കൂളിന് എവർറോളിങ് ട്രോഫിയും, കലാതിലകം, കലാ പ്രതിഭ എന്നിവ നേടുന്നവർക്ക് സ്വർണ മെഡലും  സമ്മാനിക്കും. വിജയികൾക്കുള്ള സമ്മാനദാനം മേയ് 19ന് നടക്കുന്ന കല കുവൈത്ത് മെഗാ പരിപാടിയായ മയൂഖം 2017ൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 66015200, 97262978, 60778686 എന്നീ  നമ്പറുകളിൽ ബന്ധപ്പെടണം.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kala, registration
Next Story