Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല മലയാളം സ്കൂൾ ക്ലാസുകൾ ആരംഭിച്ചു

text_fields
bookmark_border
കല മലയാളം സ്കൂൾ ക്ലാസുകൾ ആരംഭിച്ചു
cancel

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്തിന്റെ നേതൃത്വത്തിലുള്ള കല മലയാളം സ്കൂളിന്റെ 2026 അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിച്ചു. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി സിലബസുകൾ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്.

സെപ്റ്റംബർ ആദ്യ ആഴ്ചയിൽ നാല് മേഖലകളിലായി എട്ട് ക്ലാസുകളിൽ നൂറോളം കുട്ടികൾ പഠനത്തിനെത്തി. ജനകീയ മാതൃഭാഷാ സമിതിയുടെ നേതൃത്വത്തിൽ നടന്ന മൂന്നുമാസത്തെ അവധിക്കാല ക്ലാസുകളിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് കല സ്കൂളിന്റെ വിവിധ കോഴ്‌സുകളിൽ പഠിക്കുന്നത്.

വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി രക്ഷിതാക്കളുമായി ഏകോപിച്ചാണ് സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മലയാളം മിഷന്റെ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.

പ്രവാസി സമൂഹത്തിലെ പുതുതലമുറയെ മാതൃഭാഷയുമായി കൂടുതൽ അടുപ്പിക്കുകയും മലയാള ഭാഷയുടെ പഠനവും പ്രയോഗവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കല മലയാളം സ്കൂൾ ആരംഭിച്ചത്. വരും ആഴ്ചകളിൽ കൂടുതൽ ക്ലാസുകൾ തുടങ്ങാൻ സാധിക്കുമെന്ന് കല മലയാളം സ്‌കൂളും ജനകീയ മാതൃഭഷാ സമിതി ഭാരവാഹികളും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kala Malayalam School classes have started
Next Story