കല കുവൈത്ത് ‘വേനൽ തുമ്പികൾ’ കലാജാഥ വ്യാഴാഴ്ച മുതൽ
text_fieldsകുവൈത്ത് സിറ്റി: മാതൃഭാഷ പഠനപദ്ധതിയുടെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് നാലു മേഖലകളിലായി ‘വേനൽ തുമ്പികൾ’ എന്ന പേരിൽ കലാജാഥ സംഘടിപ്പിക്കും.ഈ മാസം ഏഴിന് ആരംഭിച്ച് ഒമ്പതിന് അവസാനിക്കുന്ന രീതിയിലാണ് കലാജാഥ ക്രമപ്പെടുത്തിയിരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി അബുഹലീഫ,മംഗഫ്, അബ്ബാസിയ കല,സാൽമിയ ,ഫാഹാഹീൽ എന്നിവിടങ്ങളിൽ കലാജാഥ പര്യടനം നടത്തും. സംസ്കാരത്തേയും ഭാഷയേയും തിരിച്ചറിഞ്ഞുകൊണ്ട് ഭാഷാപഠനം മുന്നോട്ട് നയിക്കാൻ കുട്ടികളെ സഹായിക്കുന്ന രീതിയിലാണ് കലാജാഥ രൂപകൽപന ചെയ്തിരിക്കുന്നത്. നിയമസഭ നടപടികൾ, ജനാധിപത്യത്തിന്റെ മൂല്യങ്ങളും ഭരണഘടനയും, നവോത്ഥാനത്തിന്റെ നാൾവഴികൾ എന്നിവയാണ് ജാഥയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ബാലവേദി കുട്ടികളും മാതൃഭാഷ പ്രവർത്തകരുമുൾപ്പെടെയുള്ളവർ കലാജാഥയുടെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

