കല കുവൈത്ത് ബാല കലാമേള: ഗൾഫ് ഇന്ത്യൻ സ്കൂളിന് ഓവറോൾ
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബാലകലാമേള 2017ൽ 20 പോയൻറുകൾ വീതം നേടി മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂളിലെ രോഹിത് എസ്. നായർ കലാപ്രതിഭയായും ഗൾഫ് ഇന്ത്യൻ സ്കൂളിലെ നന്ദ പ്രസാദ് കലാതിലകമായും െതരഞ്ഞെടുക്കപ്പെട്ടു. 78 പോയൻറുകൾ കരസ്ഥമാക്കി ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കിയപ്പോൾ 71 പോയേൻറാടെ ഡൽഹി യുനൈറ്റഡ് ഇന്ത്യൻ സ്കൂളാണ് രണ്ടാം സ്ഥാനത്തെത്തിയത്.
ഉപന്യാസ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരങ്ങൾ കല കുവൈത്ത് വെബ്സൈറ്റിൽ (www.kalakuwait.com) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റ് മത്സരങ്ങളുടെ വിജയികളെ മത്സരവേദിയിൽതന്നെ പ്രഖ്യാപിച്ചിരുന്നു. ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ സ്കൂളിന് എവറോളിങ് ട്രോഫിയും കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ നേടിയ വിദ്യാർഥികൾക്ക് സ്വർണമെഡലുകളും സമ്മാനിക്കും. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ബാല കലാമേളയിൽ ആയിരത്തോളം കുട്ടികളാണ് പങ്കെടുത്തത്. വിജയികൾക്കുള്ള ഉപഹാരങ്ങൾ മേയ് 19ന് നടക്കുന്ന കല കുവൈത്തിെൻറ മെഗാസാംസ്കാരിക മേളയായ മയൂഖം 2017െൻറ വേദിയിൽ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
