കല കുവൈത്ത് വിന്റർ ഫെസ്റ്റ്
text_fieldsകല കുവൈത്ത് വഫ്ര യൂനിറ്റ് സംഘടിപ്പിച്ച വിന്റർ ഫെസ്റ്റ്
കുവൈത്ത് സിറ്റി: കല കുവൈത്ത് വഫ്ര യൂനിറ്റ് വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. വഫ്രയിലെ ഫാമുകളിലെ കർഷകർ, വില്ലകളിലും വിവിധ ഷാലേകളിലും ജോലിചെയ്യുന്നവർ ഉൾപ്പെടെ യൂനിറ്റ് അംഗങ്ങൾ ഉൽപാദിപ്പിച്ച പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, അലങ്കാര സസ്യങ്ങൾ, കൂൺ, വിവിധതരം ഭക്ഷ്യ വിഭവങ്ങൾ, മധുര പലഹാരങ്ങൾ, പക്ഷികൾ, മുയൽ കൂടാതെ, കൃഷിക്കാവശ്യമായ ഉപകരണങ്ങൾ, വളം എന്നിവയുടെ പ്രദർശനവും വിപണനവുമായിരുന്നു മേളയുടെ പ്രധാന ആകർഷണം.
നാടൻ ഭക്ഷ്യ മേളയുമുണ്ടായി. യൂനിറ്റ് ജോ.കൺവീനർ രാജൻ തായത്തിന്റെ അധ്യക്ഷതയിൽ കല ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ജംപിങ് കാസിൽ, ഹാങ്ങിങ് ചലഞ്ച്, ബാസ്കറ്റ് ബോൾ ത്രോ, നാടൻ കളികൾ തുടങ്ങിയവ ആവേശം പകർന്നു. അഞ്ചുമണിക്കൂർ നീണ്ട പ്രദർശനത്തിൽ അപൂർവ ഇനങ്ങളുടെ ലേലം നടന്നു. 450ൽ അധികം ആളുകളുടെ പങ്കാളിത്തമുണ്ടായി.
പ്രസിഡന്റ് മാത്യു ജോസഫ്, ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി എന്നിവർ സംസാരിച്ചു. ട്രഷറർ പി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, ജോയന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആക്ടിങ് കൺവീനർ അനീഷ് പുരുഷോത്തമൻ സ്വാഗതവും മേഖല എക്സിക്യൂട്ടിവ് അംഗം വി.വി. രംഗൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

