കല കുവൈത്ത് വീൽചെയറുകൾ വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് 40ാം വാർഷികാഘോഷ ഭാഗമായി അബ്ബാസിയ മേഖല കമ്മിറ്റിയുടെ ന േതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വീൽചെയർ വിതരണം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷൈമേഷ്, നവീൻ, അബ്ബാസിയ മേഖല എക്സിക്യൂട്ടിവ് അംഗം പ്രവീൺ കുമാർ, അബ്ബാസിയ ഡി യൂനിറ്റ് അംഗം െഷെനി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്തംഗം എം. പ്രശാന്തൻ, ഐ.ആർ.പി.സി ചെറുതാഴം ലോക്കൽ ഗ്രൂപ് അംഗങ്ങളായ കെ.എം. ബാലകൃഷ്ണൻ, പി. ദാമോദരൻ എന്നിവർ സന്നിഹിതരായി.
ഐ.ആർ.പി.സി കണ്ണൂർ സോണലിനുവേണ്ടി സെക്രട്ടറി കെ.വി. മുഹമ്മദ് അഷ്റഫ്, ചെയർമാൻ ടി.എം. സാജിദ്, സി.എം. സത്യൻ, എം.വി. പുരുഷോത്തമൻ, എൻ. സഹദേവൻ എന്നിവരും ജന്മനാ അംഗവൈകല്യം സംഭവിച്ച ചിറക്കൽ സ്വദേശി വി.പി. സുധീഷിെൻറ മാതാവും എം.വി. ജയരാജനിൽനിന്ന് വീൽചെയർ ഏറ്റുവാങ്ങി. കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി 70 വീൽ ചെയറുകളാണ് വിതരണം ചെയ്യുന്നത്. മറ്റു ജില്ലകളിൽ വിതരണത്തിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
