Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത് വി.എസ്...

കല കുവൈത്ത് വി.എസ് അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
കല കുവൈത്ത് വി.എസ് അനുസ്മരണം സംഘടിപ്പിച്ചു
cancel

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് കേരള മുൻ മുഖ്യമന്ത്രിയും സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വി.എസിന്റെ ജനകീയ രാഷ്ട്രീയ ജീവിതവും സാമൂഹിക ഇടപെടലുകളും പൊതുസമൂഹത്തിന് നൽകിയ സംഭാവനകളും പരിപാടിയിൽ അനുസ്മരിച്ചു.

ഓൺലൈനായി നടന്ന പരിപാടിയിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ.സജി മുഖ്യപ്രഭാഷണം നടത്തി. വി.എസ്.അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയവും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളും പുതുതലമുറക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവായിരുന്നു വി.എസ്. എന്നും അദ്ദേഹം അനുസ്മരിച്ചു.

കല പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. കല കേന്ദ്രകമ്മിറ്റി അംഗം ജോബിൻ ജോൺ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. കല ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും ട്രഷറർ പി.ബി.സുരേഷ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanGulf Newskala kuwaitcommemoration
News Summary - Kala Kuwait VS Commemoration Organized
Next Story