കല കുവൈത്ത് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് നേതൃത്വ പരിശീലന ക്യാമ്പ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓഡിനേറ്റർ സി. രജീഷ് പ്രവർത്തനം വിശദീകരിച്ചു. സജി തോമസ് മാത്യു ‘കല- സംഘടന- ഭരണഘടന’എന്ന വിഷയത്തിലും മുൻ ഭാരവാഹി ടി.വി. ഹിക്മത്ത് ‘നേതൃത്വ പരിശീലനം’ എന്ന വിഷയത്തിലും മുൻ ഭാരവാഹി ജെ.സജി ‘കുവൈത്തിലെ സാംസ്കാരിക സംഘടന പ്രവർത്തനം നേട്ടങ്ങളും പരിമിതികളും’ എന്ന വിഷയത്തിലും ആർ. നാഗനാഥൻ ‘ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം കേരള സർക്കാർ പ്രവാസി പദ്ധതികൾ’ എന്ന വിഷയത്തിലും ക്ലാസുകൾക്ക് നേതൃത്വം നൽകി. കല കുവൈത്ത് ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ.ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിരൺ പി.ആർ, എം.പി. മുസാഫർ എന്നിവർ മോഡറേറ്റർമാരായി. പരിപാടിയോടനുബന്ധിച്ച് ഗസൽ സന്ധ്യയും വിനോദ മത്സരങ്ങളും നടന്നു. ജോയന്റ് സെക്രട്ടറി ബിജോയ് സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.