കല കുവൈത്ത് ചെറുകഥ, ലേഖനം, കവിത രചന മത്സരം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് മൽസരം.
'കേരളം - പതിറ്റാണ്ടിന്റെ വികസനയാത്ര' എന്ന വിഷയത്തിലാണ് ലേഖന മൽസരം. പരമാവധി അഞ്ചു പുറം കവിയരുത്. കഥ, കവിത എന്നിവയ്ക്ക് പ്രത്യേകം വിഷയമില്ല. കവിത 24 വരികളും ചെറുകഥ മൂന്നു പുറവും കവിയരുത്.
രചനകൾ മൗലികമായിരിക്കണം. മുൻപ് പ്രസിദ്ധപ്പെടുത്തിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം അയക്കണം. രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്തതോ മലയാളത്തിൽ ടൈപ്പ് ചെയ്ത് പി.ഡി.എഫിൽ ആക്കിയതോ kaithirikalakuwait@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം.
രചനകളോടൊപ്പം എഴുത്തുക്കാരുടെ പേരും, മേൽവിലാസവും, വാട്സപ്പ് നമ്പറും ചേർക്കണം. അവസാന തിയതി ഏപ്രിൽ 30.
വിവരങ്ങൾക്ക് 60084602, അബ്ബാസിയ -94931389, ഫഹീൽ -50406669, സാൽമിയ-60616478, അബുഹലിഫ -55483852.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

